headerlogo
local

നബിദിനാഘോഷവും സാംസ്കാരിക സമ്മേളനവും നടത്തി

നബിദിനാഘോഷത്തോടനുബന്ധിച്ച് തിരുവോട് ദാറുസ്സലാം മദ്രസ കമ്മറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും വി.ടി. സൂരജ് എം. എൽ. എ ഉൽഘാടനം ചെയ്തു.

 നബിദിനാഘോഷവും സാംസ്കാരിക സമ്മേളനവും നടത്തി
avatar image

NDR news

30 Aug 2026 08:44 PM

നടുവണ്ണൂർ: തിരുവോട് ദാറുസ്സലാം മദ്രസയുടെ ആഭിമുഖ്യത്തിൽ

രണ്ടു ദിവസമായി നടന്ന "ത്വീബെ ത്വയ്ബ" നബിദിനാഘോഷത്തിൻ്റെ ഭാഗമായുള്ള

  സാംസ്കാരിക സമ്മേളനവും പൂർവ്വ വിദ്യാർത്ഥി സംഗമവും വി.ടി സൂരജ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു.

        മദ്രസ കമ്മറ്റി പ്രസിഡണ്ട് ടി.കെ. ഇമ്പിച്ചി മമ്മു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടക നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് മുഹമ്മദ് റജീബ് ദാരിമി നബിദിന സന്ദേശം നൽകി. സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, മുൻ സദർ മുഅല്ലിം കെ. കുഞ്ഞായി എന്നിവരെ ചടങ്ങിൽ എം.എൽ.എ. ഉപഹാരം നൽകി ആദരിച്ചു. ചന്ദ്രൻ പെരേച്ചി, ഒ. എം ബാലൻ,, ഉബൈദുള്ള മുസ്ല്യാർ,,ചന്ദ്രൻ .കെ . മുഹമ്മദലി പി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ വിദ്യാർത്ഥികളുടെ കലാപരി പാടികളും നടന്നു. സ്വാഗതസംഘം കൺവീനർ നൗഷാദ് കെ. സ്വാഗതവും ഇസ്മയിൽ . വി . നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, മൗലിദ് പാരായണം, അന്നദാനം, ഘോഷയാത്ര, സമാപന സമ്മേളനം, സമ്മാന ദാനം എന്നിവയും നടന്നു. നബിദിന ഘോഷയാത്രയെ എടത്തിൽ കുന്ദമംഗലം ശ്രീ ഭഗവതി ക്ഷേത്രം കമ്മറ്റി, പറമ്പിൻ നിരവത്ത് സൗഹൃദ വേദി എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

NDR news
30 Aug 2026 08:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents