headerlogo
local

ഒള്ളൂരിൽ ഒരാൾക്ക് സൂര്യാഘാതമേറ്റ് പരിക്ക്

സുര്യാഘാതമേറ്റ് തളർന്ന വീണ ഒള്ളൂർ സ്വദേശിയായ സുനിൽ (58) നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു

 ഒള്ളൂരിൽ ഒരാൾക്ക് സൂര്യാഘാതമേറ്റ് പരിക്ക്
avatar image

NDR news

31 Aug 2026 09:02 AM

ഉള്ളിയേരി: ഒള്ളൂരിൽ സൂര്യാഘാതമേറ്റത് ഒള്ളൂർ സ്വദേശിയായ സുനിൽ (58)നാണ് . ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

      ഒള്ളൂരിലെ പ്രധാന റോഡിൽ തളർന്നുവീണ നിലയിലാണ് സുനിലിനെ നാട്ടുകാർ കണ്ടത്. തുടര്‍ന്ന് പ്രദേശവാസികൾ ചേർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിലാണ് ശരീരത്തിലെ പരിക്കുകൾ സൂര്യാഘാതം മൂലമുണ്ടായതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.

     ശരീരത്തിൽ പൊള്ളലേറ്റ പരിക്കുകൾ ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

NDR news
31 Aug 2026 09:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents