താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സം നീക്കി.
കെഎസ്ആർടിസി ബസ് ആറാം വളവിൽ രാവിലെ 6.30 ന് തകരാറിലായതിനെ തുടർന്നാണ് ഗതാഗതം തടസ്സം നേരിട്ടത്
താമരശ്ശേരി: ആറാം വളവിൽ രാവിലെ കെഎസ്ആർടിസി ബസ് തകരാറായതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവായി.
രാവിലെ ഏകദേശം 6.30 ന് താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ തകരാറിലായ കെഎസ്ആർടിസി ബസിന്റെ തകരാർ പരിഹരിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
എന്നാൽ ഏകദേശം രണ്ടുമണിക്കൂറോളം ചുരത്തിൽ കുടുങ്ങിക്കിടന്ന വാഹനങ്ങളുടെ നീണ്ട നിര ഇപ്പോഴും തുടരുകയാണ്. ഗതാഗതം പൂർണമായും സാധാരണ നിലയിലാകാൻ ഏറെ സമയം വേണ്ടിവന്നേക്കാം.

