വിശ്വഹിന്ദു പരിഷത്ത് സണ്ണി എം കപ്പിക്കാടിന്റെ കോലം കത്തിച്ചു.
ശബരിമല അയ്യപ്പ സ്വാമിയെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര യിൽ സണ്ണി എം കപ്പിക്കാടിന്റെ കോലം കത്തിച്ചു.
പേരാമ്പ്ര: ശബരിമല അയ്യപ്പസ്വാമിയെയും അയ്യപ്പഭക്തന്മാരെയും പരസ്യമായി അവഹേളിച്ചെന്നാരോപിച്ച് സണ്ണി എം. കപ്പിക്കാടിനെതിരെ വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി സണ്ണി എം കപ്പിക്കാടിന്റെ കോലം കത്തിക്കുകയും ചെയ്തു.
വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് ശ്രീഗേഷ് കുട്ടോത്ത് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും നിരന്തരം അധിക്ഷേപിക്കുന്ന നിലപാടുകൾ അംഗീകരിക്കാ നാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നീക്കങ്ങൾ ക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി പേരാമ്പ്ര പ്രഖണ്ഡ് സെക്രട്ടറി പ്രസൂൺ കല്ലോട് അധ്യക്ഷത വഹിച്ചു. വിഎച്ച്പി വൈസ് പ്രസിഡന്റ് ഷിഗിൽ സ്വാഗതം പറഞ്ഞു. വിഎച്ച്പി ജില്ലാ ഭാരവാഹി ബിജു ചടങ്ങിൽ സംബന്ധിച്ചു.

