headerlogo
local

സൗജന്യ വൃക്ക രോഗ നിർണയ ക്ലിനിക് ആരംഭിച്ചു

ക്രസന്റ് തണൽ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ വൃക്ക രോഗനിർണയ ക്ലിനിക് പഞ്ചായത്ത് പ്രസിഡണ്ട് നളിനി നല്ലൂർ ഉദ്ഘാടനം ചെയ്തു

 സൗജന്യ വൃക്ക രോഗ നിർണയ ക്ലിനിക് ആരംഭിച്ചു
avatar image

NDR news

01 Sep 2026 02:01 PM

മുയിപ്പോത്ത് : ക്രസന്റ് - തണൽ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ വൃക്ക രോഗ നിർണ്ണയ ക്ലിനിക്ക് പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ ഉദ്ഘാടനം ചെയ്തു .

          വാർഡ് മെമ്പർ ഒ സ്വപ്നയുടെ അധ്യക്ഷത നടന്ന ചടങ്ങിൽ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.പി. സജീവൻ , പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ സുബൈദ ഇ.കെ , എം . രാഗേഷ് , കെ .പി. അരവിന്ദാക്ഷൻ എന്നിവരും എ. പി. ഉണ്ണികൃഷ്ണൻ , പട്ടയാട്ട് അബ്ദുള്ള , ആവള ഒ. മമ്മു , സി.കെ. പ്രഭാകരൻ , എം. എം. മൗലവി. യൂസഫ് കെ. കെ , ടി. വി. അബ്ദുസ്സമദ് , റിയാസ് നാഗത്ത് , മുസ്തഫ നാഗത്ത് , എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

     ടി. ലത്തീഫ് മാസ്റ്റർ സ്വാഗതവും വി. പി ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു

NDR news
01 Sep 2026 02:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents