headerlogo
local

നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെ ലൈബ്രറി സജ്ജമാക്കി

ജനകീയ പങ്കാളിത്തത്തോടെ സജ്ജമാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം ബാലുശ്ശേരി എംഎൽഎ വിടി സൂരജ് നാളെ നിർവഹിക്കുന്നതാണ്

 നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെ ലൈബ്രറി സജ്ജമാക്കി
avatar image

NDR news

04 Sep 2026 11:19 AM

നടുവണ്ണൂർ: ജനകീയ പങ്കാളിത്തത്തോടെ നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ ലൈബ്രറി ബാലുശ്ശേരി എംഎൽഎ വി.ടി സൂരജ് നാളെ ഉദ്ഘാടനം ചെയ്യും .

     നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി മുഖ്യാതിഥിയായി പങ്കെടുക്കും . ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിമ കുന്നുമ്മൽ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, സാഹിത്യകാരൻ സോമൻ കടലൂർ, എന്നിവർ ചടങ്ങിൽ സംബന്ധിക്കും

      ചടങ്ങിൽ വിദ്യാലയത്തെ സംസ്ഥാനതലത്തിൽ മികവിലെത്തിച്ച  അധ്യാപകർക്ക് പിടിഎ വക ആദരവ് നല്കും.

NDR news
04 Sep 2026 11:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents