മുതിർന്ന അധ്യാപകൻ ചന്തുമക്കണ്ടി അമ്മത് മാസ്റ്ററെ ആദരിച്ചു
അധ്യാപക ദിനത്തോടനുബന്ധിച്ച് സീനിയർ സിറ്റിസൺ ഫോറം നടുവണ്ണൂർ യൂണിറ്റ് മുതിർന്ന അധ്യാപകനായ ചന്തുമക്കണ്ടി അമ്മത് മാസ്റ്ററെ ആദരിച്ചു
നടുവണ്ണൂർ: അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള സീനിയർ സിറ്റിസൺ ഫോറം ( കെ എസ് സി എഫ് ) നടുവണ്ണൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്രമജീവിതം നയിക്കുന്ന മുതിർന്ന അധ്യാപകൻ ചന്തുമക്കണ്ടി അമ്മത് മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചു.
ജില്ലാ കമ്മറ്റി ക്ഷണിതാവ് ഇ. അച്ചുതൻ മാസ്റ്റർ ലാൽസ്, യൂണിറ്റ് പ്രസിഡണ്ട് മലോൽ പി. നാരായണൻ മാസ്റ്റർ, മുൻ ജില്ല കമ്മറ്റി അംഗം സി. അമ്മത് കുട്ടി മാസ്റ്റർ,വൈസ് പ്രസിഡണ്ട് കെ.കെ ബാലൻ കണ്ണച്ചികണ്ടി, മുൻ ഖജാൻജി ടി.വി. മുഹമ്മദ്, യൂണിറ്റ് സെക്രട്ടറി രാജഗോപാലൻ മനത്താനത്ത് എന്നിവർ പങ്കെടുത്തു.

