headerlogo
local

റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

വടകര,മുക്കാളി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

 റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
avatar image

NDR news

05 Sep 2026 01:08 PM

വടകര: മുക്കാളി റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കിലേക്ക് ടീപ്പർ ലോറി വീണു. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം. ഇതോടെ ട്രെയിനുകള്‍ വൈകി.

     റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം വികസന ജോലികള്‍ നടന്നു വരികയായിരുന്നു. ഇതിന്റെ ഭാഗമായി പ്ലാറ്റ്ഫോമിൽ മണ്ണ് നിറയ്ക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ട്രാക്കിലേക്ക് മറിയുകയായിരുന്നു.

       അപകടത്തെത്തുടര്‍ന്ന് പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. ട്രാക്കില്‍ വീണ ലോറി മാറ്റുന്നതിനുള്ള നടപടികൾ റെയില്‍വേ അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തി.

NDR news
05 Sep 2026 01:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents