മണ്ണാങ്കണ്ടി ഇബ്രാഹിം സാഹിബിന്റെ നിര്യാണത്തിൽ നടുവണ്ണൂർ പൗരാവലി അനുശോചിച്ചു.
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി അധ്യക്ഷത വഹിച്ചു
മുസ്ലീം ലീഗ് നേതാവും കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ഉപാധ്യക്ഷനും ആയിരുന്ന മണ്ണാങ്കണ്ടി ഇബ്രാഹിം സാഹിബിന്റെ നിര്യാണത്തിൽ നടുവണ്ണൂർ പൗരാവലി അനുശോചിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി അധ്യക്ഷത വഹിച്ചു.സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ജില്ലാ ഉപാധ്യക്ഷൻ കുഞ്ഞമ്മദ് എന്നിവർ പങ്കെടുത്തു.
കെ രാജീവൻ, സാജിദ് കോറോത്ത്, ഫാത്തിമ ഷാനവാസ്, ഖദീജ ടീച്ചർ, ഇബ്രാഹിം മുറിച്ചാണ്ടി, കാസിം പുതുക്കുടി, രാജഗോപാൽ , സുനിൽകുമാർ കല്ലറകുറ്റി, നൗഷാദ് തിരുവോട്, എം കെ പരീത് മാസ്റ്റർ,പി സുജ,സാജിദ് നടുവണ്ണൂർ,എം കെ ജലീൽ, സി പി കുഞ്ഞമ്മദ്, ടി നിസാർ മാസ്റ്റർ, പി ലത്തീഫ് മാസ്റ്റർ, കെ ടി കെ റഷീദ്, നിസാർ ചേലേരി,എം സത്യനാഥൻ മാസ്റ്റർ,എ പി ഷാജി മാസ്റ്റർ,കേഴക്കണ്ടി അബ്ദുള്ള, മണോളി ഇബ്രാഹിം മാസ്റ്റർ,ജെറീഷ് കരിമ്പാപൊയിൽ ,അഷ്റഫ് തോട്ടുമൂല എന്നിവർ സംസാരിച്ചു.

