സി എച്ച് മൂസ്സ സാഹിബിനെ അനുസ്മരിച്ചു.
നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും തോട്ടുമൂല ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ടുമായിരുന്ന ചാലിൽ സി എച്ച് മൂസ സാഹിബിനെ അനുസ്മരിച്ചു
നടുവണ്ണൂർ: കഴിഞ്ഞ ദിവസം നിര്യാതനായ നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും തോട്ടുമൂല ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ടുമായ ചാലിൽ സി എച്ച് മൂസ്സ സാഹിബിനെ അനുസ്മരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുജ അധ്യക്ഷം വഹിച്ച ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് പി കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ്, ഗ്രമപഞ്ചായത്തത്തംഗങ്ങളായ കെ.കെ. സൗദ, അശോകൻ മാസ്റ്റർ, എ.പി. ഷാജി, പ്രശാന്ത് മാസ്റ്റർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത്ത്, വൈസ് പ്രസിഡണ്ട് ടി ഇബ്രാഹിം കുട്ടി മാസ്റ്റർ, മഹല്ല് ഖത്തീബ് സുബൈർ ദാരിമി ,പി. സത്യൻ, ടി.നിസാർ, എം.കെ പരീത്, പി ലത്തീഫ് , കെ ടി.കെ. റഷീദ്, സൈദ് മാസ്റ്റർ സഹിർ പുതിയെടുത്ത്, പി.കെ.അഷ്‌റഫ് എന്നിവർ
സംസാരിച്ചു

