നടുവണ്ണൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 14ന്
ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി അനിൽകുമാർ നിർവഹിക്കും
നടുവണ്ണൂർ:നടുവണ്ണൂർ സ്‌മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 14ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.നടുവണ്ണൂർ രജിസ്ട്രാർ ഓഫീസിന് സമീപത്ത് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി അനിൽകുമാർ നിർവഹിക്കും.ബാലുശ്ശേരി എം.എൽ.എ വി.ടി സൂരജ് അധ്യക്ഷതവഹിക്കും.
ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റിയ വില്ലേജ് ഓഫീസ് നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്.

