ശോഭ നിവാസ് കുഞ്ഞികൃഷ്ണൻ നായരെ സീനിയർ സിറ്റിസൺസ് ഫോറം പ്രവർത്തകർ സന്ദർശിച്ചു
നടുവണ്ണൂർ സീനിയർ സിറ്റിസൺസ് ഫോറം പ്രഥമ സെക്രട്ടറിയായിരുന്ന ശോഭ നിവാസ് കുഞ്ഞികൃഷ്ണൻ നായരുടെ വീട്ടിൽ ഫോറം പ്രവർത്തകർ സന്ദർശിച്ചു
നടുവണ്ണൂർ: സീനിയർ സിറ്റിസൺസ് ഫോറം നടുവണ്ണൂർ യുണീറ്റ് രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയും പ്രഥമ സെക്രട്ടറിയായിരുന്ന ശോഭ നിവാസ് കുഞ്ഞികൃഷ്ണൻ നായർ വാർദ്ധക്യ സഹജമായ പ്രയാസങ്ങൾ മൂലംവീട്ടിൽ വിശ്രമം ജീവിതം നയിക്കുകയാണ്.
. കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ മുതിർന്ന നേതാവായ അമ്മത് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ നടുവണ്ണൂർ യൂണിറ്റ് പ്രസിഡണ്ട് നാരായണ നായർ, സെക്രട്ടറി രാജഗോപാലൻ, വൈസ് പ്രസിഡണ്ട് മാരായ കെ കെ ബാലൻ, ഇബ്രാഹിം മണോളി,ജില്ലാ കൗൺസിലർ ദേവദാസ് എന്നിവർ കുഞ്ഞികൃഷ്ണൻ നായരുടെ വീട്ടിൽ സന്ദർശനം നടത്തി അദ്ദേഹവുമായി സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും ചെയ്തു.

