കെ എസ് എസ് പി എ നടുവണ്ണൂർ മണ്ഡലം സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു .
ഒക്ടോബർ മൂന്നാം തീയതി നടത്തുന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നടുവണ്ണൂർ മണ്ഡലം സമ്മേളനത്തിന്റെ സ്വാഗതസംഘ യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ് എസ് പി എ ) നടുവണ്ണൂർ മണ്ഡലം സമ്മേളനം ഒക്ടോബർ മൂന്നാം തീയതി ബഹുമാനപ്പെട്ട ബാലുശ്ശേരി എംഎൽഎ ശ്രീ വി ടി സൂരജ് ഉദ്ഘാടനം ചെയ്യും.
സമ്മേളനം മികച്ച രീതിയിൽ നടത്തുന്നതിന് ഗ്രീൻപരേശെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സ്വാഗതയോഗത്തിൽ കെ രാജീവൻ ചെയർമാനും കെ കെ ഹരികൃഷ്ണൻ കൺവീനറും സി മോഹൻദാസ് ട്രഷററും ആയ 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.
. സ്വാഗതസംഘ രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈജ മുരളി ഉദ്ഘാടനം ചെയ്തു. കെഎസ് എസ് പി എ മണ്ഡലം പ്രസിഡൻറ് ഗോവിന്ദൻകുട്ടി നായർ അധ്യക്ഷം വഹിച്ചചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീ എ പി ഷാജി, പഞ്ചായത്ത് മെമ്പർ ശ്രീ പ്രശാന്ത്, രാജൻ മാസ്റ്റർ, സത്യനാഥൻ മാസ്റ്റർ, മനോജ് അഴകത്ത്, എന്നിവർ സംസാരിച്ചു. കെ കെ ഹരികൃഷ്ണൻ സ്വാഗതവും, കോമളവല്ലി ടീച്ചർ നന്ദിയും പറഞ്ഞു

