കാണാതായ ആറാം കോട്ടക്കൽ നാരായണൻ നായരെ കണ്ടെത്തി
കോട്ടൂർ പഞ്ചായത്തിൽ നാലാം വാർഡിൽ മൂന്നുദിവസം മുമ്പ് കാണാതായ ആറാം കോട്ടക്കൽ നാരായണൻ നായരെ ഇന്നലെ രാത്രിയോടെ കണ്ടെത്തി
നടുവണ്ണൂർ: മൂന്ന് ദിവസം മുമ്പ് കാണാതായ കോട്ടൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആറാന്‍കോട്ടക്കല്‍ നാരായണന്‍ നായരെ ഇന്നലെ രാത്രിയോടെ കണ്ടെത്തി. വീടിന് സമീപമുള്ള തുരുത്തമലയുടെ മുകള്‍ ഭാഗത്ത് കാട്ടിനുള്ളില്‍ അവശ നിലയിലാണ് ഇയാളെ നാട്ടുകാരുടെ തെരച്ചിനൊടുവില്‍ കണ്ടെത്തിയത്. 85 കാരനായ ഇയാള്‍ ചൊവ്വാഴ്ച രാവിലെയാണ് വീട്ടില്‍ നിന്ന് പുറത്ത് പോയത്.
. ഇയാളെ വട്ടോളിബസാറില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചികില്‍സ ലഭ്യമാക്കുകയും ചെയ്തു. പറമ്പിലേക്ക് പണിക്കാണെന്ന് പറഞ്ഞാണ് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
. നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴ്സ് രണ്ടുദിവസങ്ങളിലായി പറമ്പില്‍ പരിശോധന നടത്തിയിരുന്നു. പിന്നീട് ബാലുശ്ശേരി ഡോഗ് സ്‌ക്വാഡും തിരച്ചിലിനായെത്തിയിരുന്നു. പ്രദേശത്തെ വിവിധ സിസി ടിവി ക്യാമറകളും പരിശോധിച്ചിരുന്നു.

