ഒരുക്കം അഭിനയ കളരി നാളെയും മറ്റന്നാളും
നടുവണ്ണൂർ എ എസ് കെ എസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കുട്ടികൾക്കായുള്ള ഒരുക്കം അഭിനകളരി സെപ്റ്റംബർ 11 12 തീയതികളിൽ നടക്കും
നടുവണ്ണൂർ:നടുവണ്ണൂരിൻ്റെ സാംസ്കാരിക കേന്ദ്രമായ അച്യുതൻ സ്മാരക കലാ സമിതി (എ.എസ്. കെ. എസ്. )കുട്ടികൾക്കായി ഒരുക്കം അഭിനയക്കളരി സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 12, 13 തീയതികളിൽ എ.എസ്. കെ. എസ്. ഓഡിറ്റോറിയത്തിലാണ് കുട്ടികൾക്കായി അഭിനയ പരിശീലനം സംഘടിപ്പിക്കുന്നത്.
. എ.എസ് കെ .എസ്സിന്റെ അമ്പത്തി ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.2026 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ വിവിധ കലാസാംസ്കാരിക പരിപാടികൾ ആണ് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. കുട്ടികളുടെ അഭിനയക്കളരിക്ക് കേരളത്തിലെ പ്രധാനപ്പെട്ട അഭിനയ പ്രതിഭകൾ നേതൃത്വം നൽകും.

