ഉള്ളിയേരിയിൽ ഗ്രാന്റ് മിലാദ് റാലി നടത്തി
ഉള്ളിയേരി റെയ്ഞ്ച് ജം ഇയത്തുൽ മു അൽഅമീൻ മാനേജ് മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാന്റ് മിലാദ് റാലി നടത്തി
ഉള്ളിയേരി: ഉള്ളിയേരി റെയ്ഞ്ച് ജം ഇയത്തൂല്‍ മു അൻ- അമീന്‍ ആന്‍ഡ് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാന്റ് മിലാദ് റാലി നടത്തി. പാലോറ മസ്ജിദില്‍ നിന്നും ആരംഭിച്ച റാലി ഉള്ളിയേരി ജുമാമസ്ജിദ് പരിസരത്ത് അവസാനിച്ചു. റെയ്ഞ്ച് പരിധിയിലെ 25 മദ്രസകളില്‍ നിന്നുള്ള ദഫ് മുട്ട് സ്കൗട്ട് ടീമുകള്‍, ഉസ്താദുമാര്‍, മാനേജ്മെന്റ് അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവർ റാലിയില്‍ പങ്കാളികളായി.
. സയ്യിദ് തുറാബ് തങ്ങള്‍ ഉബൈദ് ബാഖവി, ഇമ്പിച്ചി മൊയ്തി എന്നിവര്‍ക്ക് പതാക കൈമാറി.അബ്ദു റശീദ് നിസാമി പ്രാര്‍ത്ഥന നടത്തി. സമാപന പരിപാടിയില്‍ അബ്ദുല്‍ വഹാബ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഉബൈദ് ബാഖവി അധ്യക്ഷനായി. പി കെ ഐ മുഹ്യിദ്ധീന്‍ സാഹിബ് , സുഹൈല്‍ അസ്ഹരി, കെ കെ എം ഖാസിമി, അബൂ ഫിദ റഷാദി, മൊയ്ദീന്‍ കുട്ടി ബാഖവി ,സഈദ് ബാഖവി, ത്വയ്യിബ് ഫൈസി, താഹിര്‍ ദാരിമി, അബ്ദുറഹ്‌മാന്‍ ഫാളിലി, റഷീദ് നിസാമി, ഫൈസല്‍ മൗലവി, സവാദ് റാഹിമി, ഷജീര്‍, ത്വാഹ നിസാമി, മന്‍സൂര്‍ ഫൈസി, മുജീബ് മൗലവി സംസാരിച്ചു.
അശ്‌റഫ് മൗലവി,സുലൈമാന്‍ ബാഖവി,അബ്ദുല്‍ വഹാബ് ഫൈസി,ഇമ്പിച്ചി മൊയ്തി, കോയ നാറാത്ത്, ശഫീഖ് മാമ്പൊയില്‍, അഷ്റഫ് ദാരിമി, മജീദ് ഹാജി, അശ്റഫ് മാമ്പൊയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

