ഉടമസ്ഥനില്ലാതെ ബൈക്ക് ഏതാനും ദിവസമായി റോഡരികിൽ
ഉള്ളിയേരി 19 നടുത്ത് ഉടമസ്ഥനില്ലാതെ ഹീറോ ഹോണ്ട ബൈക്ക് റോഡരികിൽ രണ്ടാഴ്ചയായി നിർത്തിയിട്ടിരിക്കുന്നു
ഉള്ളിയേരി :കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാതയിൽ ഉള്ളിയേരി - 19 ൽ ഉടമസ്ഥനില്ലാതെ ഹീറോ ഹോട്ട ബൈക്ക് [KL-56. E5485] നമ്പർ പഴയ എക്സൈസ് ഓഫീസിന് സമീപം റോഡരികിൽ രണ്ടാഴ്ച പിന്നിട്ടിട്ടും നാഥനില്ലാതെ മണ്ണും പൊടിയും പിടിച്ച് കിടക്കുന്നു. 20 ദിവസം മുൻപ്ഇത്തരത്തിലൊരു ബൈക്ക് കനാൽ പാലത്തിനടുത്ത് കാണപ്പെട്ടിരുന്നു. ഇത് ഹൈവേ പോലീസിന്റെ സഹായത്തോടെ അവിടെ നിന്നും മാറ്റി. ഇപ്പോൾ കാണുന്ന ബൈക്കിന്റെ മുമ്പിലെ നമ്പർ പ്ലെറ്റ് വൃക്തമായി ഇല്ലാതെയാണ് കാണപ്പെടുന്നത്

