വാർത്തകൾ സത്യസന്ധമാണെന്ന് ഉറപ്പുവരുത്തേണ്ടത് മാധ്യമപ്രവർത്തകരുടെ ധർമ്മമാണ്
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേഖല സമ്മേളനം മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി നിബിത ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ:വാർത്തകൾ സത്യസന്ധമാണെന്ന് ഉറപ്പു വരുത്തേണ്ടത് മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും, നിലവാരമുള്ള മാധ്യമ സംസ്കാരം ജനങ്ങളുടെ അവകാശമാണെന്നും മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത പറഞ്ഞു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (ഐ.ആർ.എം.യു) മേപ്പയ്യൂർ മേപ്പയ്യൂർ മേഖലാ കൺവെൻഷനും ഐഡി കാർഡ് വിതരണവും വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിബിത.
. മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു.അപകട ഇൻഷൂറൻസ്ഫോം വിതരണം ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
. രഘുനാഥ് പുറ്റാട്, സുരേന്ദ്രൻ മേപ്പയ്യൂർ എന്നിവർ സംസാരിച്ചു. ശ്രീജീഷ് കേളപ്പൻ സ്വാഗതവും അഹ്മദ് അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.
. പുതിയ ഭാരവാഹികളായി സുരേന്ദ്രൻ മേപ്പയ്യൂർ (സെക്രട്ടറി), മുജീബ് കോമത്ത് (പ്രസിഡന്റ്), ശ്രീജീഷ് കേളപ്പൻ (ട്രഷറർ), അഹ്മദ് അബ്ദുൾ ലത്തീഫ് (ജോ.സെക്രട്ടറി),എൻ.കെ.ബാലകൃഷ്ണൻ (വൈസ്.പ്രസിഡന്റ്)എന്നിവരെ തെരത്തെടുത്തു.

