നടുവണ്ണൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാളെ മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും
നാളെ രണ്ടുമണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എംഎൽഎ . വിടി സൂരജ്, എം കെ രാഘവൻ എംപി, തുടങ്ങിയവർ പങ്കെടുക്കുന്നു
നടുവണ്ണൂർ:നടുവണ്ണൂർ സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം നാളെ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് റവന്യൂ മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും.ബാലുശ്ശേരി എം.എൽ.എ വി.ടി സൂരജ് അധ്യക്ഷതവഹിക്കും.എംകെ രാഘവൻ എം.പി മുഖ്യാതിഥിയാവും.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി ഐ എ എസ് , തുടങ്ങി ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണ്. സ്പഷ്യൽ അസിസ്റ്റൻ്റ് ടു സ്റ്റേറ്റ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെൻ്റ് 2024 -25 പദ്ധതിയിൽ 45 ലക്ഷം രൂപ ചെലവാക്കിയാണ് കെട്ടിടം നിർമിച്ചത്. കാലപ്പഴക്കത്തെ തുടർന്ന് പഴയ കെട്ടിടം പൊളിച്ചു മാറ്റി അതേ സ്ഥാനത്ത് പുതിയ കെട്ടിടം നിർമ്മിച്ചതാണ് . കുറച്ചു കാലമായി വാടക കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരുന്നത്.

