മാതൃക കൃഷിയിട യൂണിറ്റുകൾ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു
താല്പര്യമുള്ള നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർ കൃഷിഭവനുമായി ബന്ധപ്പെട്ട് അപേക്ഷ നൽകേണ്ടതാണ്
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് സംയോജിത ബഹുവിള കൃഷിരീതിയിലേക്ക് മാറുന്നതിനും, ലഭ്യമായ കൃഷിയിട വിഭവങ്ങൾ ശാസ്ത്രീയമായി വിനിയോഗിച്ച് കർഷകവരുമാനം പരമാവധി വർധിപ്പിക്കുന്നതിനുമായി മാതൃകാ കൃഷിയിട യൂണിറ്റുകൾ സ്ഥാപിക്കുന്നു.പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ 5 മാതൃകാ കൃഷിയിട യൂണിറ്റുകൾ തിരഞ്ഞെടുക്കുന്നതാണ്.
വീടുകളും മറ്റ് കെട്ടിടങ്ങളും നിൽക്കുന്ന സ്ഥലം ഒഴിവാക്കി 30 സെന്റ് മുതൽ 500 സെന്റ് വരെ വിസ്തീർണമുള്ള കൃഷിയിട യൂണിറ്റുകൾസംയോജിത കൃഷിരീതിക്ക് അനുയോജ്യമായ കൃഷിയിടങ്ങളാണ്. നാളികേരം, സുഗന്ധവിളകൾ, പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ വിളകൾക്ക് പ്രാധാന്യം നൽകുന്ന മാതൃകാ കൃഷിയിടങ്ങൾ.
. നിലവിലുള്ള കൃഷിയിടത്തിലെ പ്രധാന പോരായ്മകൾ കണ്ടെത്തി പദ്ധതിയിലെ Critical Component പ്രകാരം ആവശ്യമായ സഹായം ലഭ്യമാക്കുന്നതാണ്.
. താൽപര്യമുള്ള നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർക്ക് അപേക്ഷാ ഫോമുകൾ കൃഷിഭവനിൽ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്ക് ആധാർ കാർഡ്,നികുതി രസീത് എന്നിവയുടെ പകർപ്പുകൾ നല്കേണ്ടതാണ്.2026 സെപ്റ്റംബർ 16-നകം അപേക്ഷകൾ നടുവണ്ണൂർ കൃഷിഭവനിൽ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
. ഒരു വിള മാത്രം കൃഷി ചെയ്യുന്നതിന് പകരം, ഒരേ കൃഷിയിടത്തിൽ വിവിധ വിളകളെ സംയോജിപ്പിച്ച് കൃഷി ചെയ്ത് കൃഷിയിടത്തിന്റെ പരമാവധി പ്രയോജനം നേടുകയും കർഷകന്റെ വരുമാനം വർധിപ്പിക്കുകയും ചെയ്യുന്ന കൃഷിരീതിയാണ് സംയോജിത ബഹുവിള കൃഷി സമ്പ്രദായം.നിലവിൽ Farm Plan പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ള കർഷകർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല.

