നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല: ഗ്രന്ഥശാലദിനം ആഘോഷിച്ചു.
കോഴിക്കോട് ഐ.പി.എച്ച് ഗ്രന്ഥശാലയ്ക്ക് നൽകുന്ന പുസ്തക ശേഖരം കെ.അബ്ദുള്ള മാസ്റ്ററിൽ നിന്നും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ. ആലി ഏറ്റുവാങ്ങുന്നു.
നടുവണ്ണൂർ: നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആഘോഷിച്ചു . ഗ്രന്ഥശാലയുടെ പ്രസിഡന്റ് വസന്തകുമാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടിപി ദാമോദരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ ആലി, അബ്ദുള്ള മാസ്റ്റർ,ടി ആർ ഗിരീഷ്,എം എൻ ദാമോദരൻ, സത്യപാലൻ എന്നിവർ സംസാരിച്ചു . ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഐപിഎൽ പബ്ലിക്കേഷൻ സംഭാവന ചെയ്ത പുസ്തകങ്ങൾ അബ്ദുള്ള മാസ്റ്ററിൽ നിന്ന് എൻ ആലി ഏറ്റുവാങ്ങി. പുസ്തകം വാങ്ങാനുള്ള സംഭാവന ടി.ആർ ഗിരീഷിൽ നിന്നും ഗ്രന്ഥശാലയ്ക്ക് വേണ്ടി സെക്രട്ടറി എം എൻ ദാമോദരൻ സ്വീകരിച്ചു. ഈ ചടങ്ങിനു ശേഷം ഗ്രന്ഥശാലയോട് ചേർന്ന് അക്ഷരദീപം തെളിയിക്കൽ ചടങ്ങ് നടന്നു.

