നടുവണ്ണൂർ വില്ലേജ് ഓഫീസ് സ്മാർട്ട് ആയി
നടുവണ്ണൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം റവന്യൂ മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ : നടുവണ്ണൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം റവന്യൂ മന്ത്രി എ പി അനിൽകുമാർ നാടിനു സമർപ്പിച്ചു . സർക്കാരിന്റെ 100 ദിന പരിപാടിയോട നുബന്ധിച്ച് 5000 പട്ടയങ്ങൾ വിതരണം ചെയ്യാൻ തീരുമാനിച്ചെങ്കിലും പതിനായിരത്തിലേറെ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. അതേപോലെ ഭൂമി തരം മാറ്റ അപേക്ഷകൾ 50,000 ത്തിലേറെ തീർപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
. ബാലുശ്ശേരി എംഎൽഎ വിടി സൂരജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിലവിളക്ക് കൊളുത്തി മന്ത്രി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ കുറുമ്പയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ പി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ, എ പി ഷാജി മാസ്റ്റർ,ടിപി ദാമോദരൻ മാസ്റ്റർ,ടി നിസാർ മാസ്റ്റർ, പി കാസിം, രാജഗോപാലൻ എ സി, അശോകൻ, പുതുക്കുടി എന്നിവർ സംസാരിച്ചു. കോഴിക്കോട് എ ഡിഎം ഷെറീന ചടങ്ങിന് നന്ദി പറഞ്ഞു
. സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പദ്ധതി പ്രകാരം 45 ലക്ഷം രൂപ ചിലവഴിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്.

