headerlogo
local

രാമുണ്ണി മാസ്റ്റർ ഗ്രന്ഥശാല & റീഡിംഗ് റൂം ഗ്രന്ഥശാല ദിനം ആഘോഷിക്കുന്നു.

രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & റീസിംഗ് റൂം, ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ ആലി പതാക ഉയർത്തി

 രാമുണ്ണി മാസ്റ്റർ ഗ്രന്ഥശാല & റീഡിംഗ് റൂം ഗ്രന്ഥശാല ദിനം ആഘോഷിക്കുന്നു.
avatar image

NDR news

14 Sep 2026 11:53 AM

നടുവണ്ണൂർ:പതിറ്റാണ്ടുകളുടെ പഴക്കമുള്ള നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാല ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എൻ.ആലി പതാക ഉയർത്തി.ഗ്രന്ഥാലയം പ്രസിഡൻ്റ് വസന്തകുമാരി, സെക്രട്ടറി എം. എൻ ദാമോദരൻ,എക്സിക്യുട്ടീവ് അംഗങ്ങളായ ടി. സി ബാബു, എം.രവീന്ദ്രൻ ,സുനിൽ കുമാർ ലൈബ്രേറിയൻമാരായ സുബൈദ,ബിന്ദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

.   8000 ത്തോളം പുസ്തകങ്ങളും അനുബന്ധ പ്രസിദ്ധീകരണങ്ങളും ഉള്ളതാണ് രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം. വനിതകൾക്കും വയോജനങ്ങൾക്കും ഉള്ള വായനാ പദ്ധതിയും ഇവിടെയുണ്ട്. വിദ്യാർത്ഥികളെ വായനയിലേക്ക് കൊണ്ടുവരുന്നതിന് ഭാഗമായുള്ള ബാലവേദിയും ഇവിടെ പ്രവർത്തിക്കുന്നു.ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് പുസ്തകങ്ങൾ ഏറ്റുവാങ്ങലും ഗ്രന്ഥശാലാദിന പ്രഭാഷണവും അക്ഷരദീപം തെളിയിക്കൽ പരിപാടിയും നടക്കുന്നതാണ്.

NDR news
14 Sep 2026 11:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents