ഇരവഞ്ഞിപുഴയിൽ സ്ത്രീയെ ഒഴുക്കിൽപ്പെട്ട് കാണാതായി.
മലപ്പുറം കീഴ്ശേരിയിൽ നിന്നും വന്ന പത്തംഗ സംഘത്തിലുണ്ടായിരുന്ന ജസ്ന (30) യെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലെ കാലംപാറ തൂക്കുപാലത്തിന് സമീപം ഇറങ്ങിയ സ്ത്രീ ഒഴുക്കിൽപ്പെട്ടു. മലപ്പുറം കീഴ്ശേരിയിൽ നിന്നും പ്രദേശത്ത് എത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന കീഴ്ശേരി സ്വദേശിനി ജെസ്ന (30) ആണ് ഒഴുക്കിൽപ്പെട്ടത്.
. വൈകീട്ടോടെയാണ് സംഭവം. ഇവർ പുഴയിൽ ഇറങ്ങി നിൽക്കുന്നതിനിടെ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു എന്ന് വാർഡ് മെമ്പർ വിൽസൺ തറപ്പേൽ അറിയിച്ചു. നിലവിൽ പുഴയിൽ വെള്ളം കുറവാണെങ്കിലും കലങ്ങിയ നിലയിലാണ്.
. സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് ഊർജിതമായ തിരച്ചിൽ നടത്തിവരികയാണ്.

