കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായി യുവാവ്.
എൻ ഡി ആർ ഫ്രൂട്ട്സ് കട നടത്തുന്ന ആബിദാണ് സത്യസന്ധതയുടെ മാതൃകയായത്
നടുവണ്ണൂർ: വെള്ളോട്ടങ്ങാടി കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായി യുവാവ്. പ്രദേശത്ത് നിന്ന് കളഞ്ഞുകിട്ടിയ പതിനായിരത്തി മുന്നൂറോളം രൂപ ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായത്. വെള്ളോട്ടങ്ങാടിയിൽ എൻ ഡി ആർ ഫ്രൂട്ട്സ് കട നടത്തുന്ന ആബിദാണ് സത്യസന്ധതയുടെ മാതൃകയായ പ്രവർത്തനം നടത്തിയത്.
വഴിയിൽ നിന്ന് ലഭിച്ച പണം ഉടമയെ കണ്ടെത്തി കൈമാറുകയായിരുന്നു. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് ആബിദ് തുക കൈമാറിയത്.
സാമൂഹിക പ്രവർത്തനങ്ങളിലും പൊതുപ്രവർത്തന രംഗത്തും സജീവമായ ആബിദ് നിലവിൽ തുരത്തിമുക്ക് ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റായും തുരത്തിമുക്ക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.

