കുടിശ്ശിക ക്ഷാമബത്ത അനുവദിക്കണം: കെഎസ്എസ് പി എ
പെൻഷൻകാർക്ക് കുടിശ്ശിക ക്ഷാമബത്ത അനുവദിക്കണമെന്ന് കെ എസ് എസ് പി എ അത്തോളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു
അത്തോളി :പെൻഷൻകാർക്ക് കുടിശിക ക്ഷാമബത്ത അനുവദിക്കണമെന്ന് കെ എസ് എസ് പി എ അത്തോളി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ് പി.എം. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. അത്തോളി മണ്ഡലം പ്രസിഡന്റ് എം. മൂസ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
. ബ്ലോക്ക് പ്രസിഡന്റ് പി.കെ. സുനിൽ കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട്, പഞ്ചായത്തംഗം കെ.എം. രാജൻ, വി.സി.ശിവദാസൻ എന്നിവർ പ്രസംഗിച്ചു. സി.കെ. പ്രകാശൻ സ്വാഗതവും മുഹമ്മദ് അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു. പുതിയ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
പുതിയ ഭാരവാഹികളായി സി.കെ. പ്രകാശൻ (പ്രസി), എം. രാജൻ (സെക്ര), മുഹമ്മദ് അബ്ദുൽ ലത്തീഫ് (ട്രഷ ) എന്നിവരെ തെരഞ്ഞെടുത്തു.

