അഡ്വ പ്രവീൺകുമാർ എംഎൽഎയുടെ ആദ്യ ശമ്പളം കാരുണ്യ പ്രവർത്തനത്തിന്
കൊയിലാണ്ടി എംഎൽഎ അഡ്വ. പ്രവീൺകുമാറിന്റെ ആദ്യ ശമ്പളം കാരുണ്യ പ്രവർത്തനം നടത്തുന്ന നെസ്റ്റ് - നിയാർക്കിന്
കൊയിലാണ്ടി: എംഎൽഎയായി ലഭിച്ച ആദ്യ ശമ്പളം ജീവകാരുണ്യ പ്രവർത്തനത്തിനായി നൽകി കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ മാതൃകയായി.
. കൊയിലാണ്ടിയിലെ NEST – NIARC-ന് തന്റെ ആദ്യ ശമ്പളം എംഎൽഎ കൈമാറി. ജനപ്രതിനിധിയായി ലഭിച്ച ആദ്യ വരുമാനം തന്നെ സമൂഹത്തിലെ അർഹരായവർക്കായി സമർപ്പിച്ച നടപടി ശ്രദ്ധേയമായി. ജനസേവനത്തിന്റെ ഭാഗമായി ലഭിച്ച ആദ്യ ശമ്പളം തന്നെ ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവെച്ചത് സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയാണെന്ന് വിലയിരുത്തപ്പെടുന്നു. ശമ്പളം കാരുണ്യ പ്രവർത്തനത്തിനായി കൈമാറുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എംപിയും പങ്കെടുത്തു.

