headerlogo
local

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

പേരാമ്പ്ര ഉണ്ണിക്കുന്ന് ചാലിൽ നടന്ന അപകടത്തിൽ ഡ്രൈവർ മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (62) ആണ് മരിച്ചത്

 പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
avatar image

NDR news

18 Sep 2026 02:32 PM

പേരാമ്പ്ര: ഉണ്ണിക്കുന്ന് ചാലിൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ വീട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുളിയങ്ങള്‍ കൂടത്തിങ്കല്‍ ഭാസ്‌കരന്‍ (62) ആണ് മരിച്ചത്. റോഡിലെ ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിടുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി മുന്‍ ഭാഗം പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത് ഇഎംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം സാന്റുമായി വന്നതായിരുന്നു വാഹനം.

.   ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഒറ്റയ്ക്ക് താമസിക്കുന്ന നാരോ കുന്നുമ്മല്‍ ശ്രീദേവിയുടെ വീട്ടു മറ്റത്തേക്ക് വീണ് വാഹനം ഇടിച്ചു നിന്നതാണ്. വീടിന്റെ സണ്‍ഷൈയ്ഡിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

NDR news
18 Sep 2026 02:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents