headerlogo
local

അഷറഫ് മങ്ങര അനുസ്മരണ സമ്മേളനം നടത്തി

കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന അഷറഫ് മങ്ങരയുടെ അനുസ്മരണ സമ്മേളനം ബാലുശ്ശേരി എംഎൽഎ വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.

 അഷറഫ് മങ്ങര അനുസ്മരണ സമ്മേളനം  നടത്തി
avatar image

NDR news

20 Sep 2026 10:03 PM

നടുവണ്ണൂർ: മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായിരുന്ന അഷ്റഫ് മങ്ങരയുടെ അനുസ്മരണ സമ്മേളനം നടന്നു. ബാലുശ്ശേരി എം.എൽ.എ വി.ടി. സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് മുഖ്യപ്രഭാഷണം നടത്തി.

.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, സാജിദ് നടുവണ്ണൂർ, കെ. രാജീവ്, സുജ പി., കാവിൽ പി. മാധവൻ, എ പി ഷാജി മാസ്റ്റർ., ഫാത്തിമ ഷാനവാസ്, കൃഷ്ണദാസ് ചീടത്തിൽ, റഷീദ് മാസ്റ്റർ എൻ., വേലായുധൻ മക്കാട്ട്, ഒ.എം. കൃഷ്ണകുമാർ, ഫായിസ് നടുവണ്ണൂർ, ഷബീർ നിടുങ്ങണ്ടി, ബപ്പൻ കുട്ടി നടുവണ്ണൂർ, അക്ബർ അലി, യൂസഫ് ഇ.എം. എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

.    വാർഡ് മെമ്പർ മുഹമ്മദലി ചാത്തോത്ത് അധ്യക്ഷത വഹിച്ചു. റഫീഖ് ഇ.പി. സ്വാഗതം പറഞ്ഞു. ബാലൻ പി., സജീവൻ പി.കെ., ഗിരീഷ്, മൊയ്തി പി.കെ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

NDR news
20 Sep 2026 10:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents