headerlogo
local

കൊയിലാണ്ടി കൊല്ലം ചിറ നവീകരണ പ്രവർത്തിക്ക് തുടക്കമായി

സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച നാല് കോടി രൂപ ചെലവഴിച്ചാണ് കൊല്ലം ചിറയുടെ നവീകരണ പ്രവർത്തി നടത്തുന്നത്

 കൊയിലാണ്ടി കൊല്ലം ചിറ നവീകരണ പ്രവർത്തിക്ക് തുടക്കമായി
avatar image

NDR news

20 Sep 2026 06:31 PM

കൊയിലാണ്ടി: ഏറെക്കാലമായി നാട്ടുകാർ കാത്തിരുന്ന കൊല്ലംചിറയുടെ നവീകരണ-സൗന്ദര്യവൽക്കരണ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്.

.   പദ്ധതിയുടെ നിർവഹണ ഏജൻസിയായ കെല്ലിന്റെ എഞ്ചിനീയർമാരും കരാറുകാരും നൽകിയ വിവരമനുസരിച്ച്, തടസ്സങ്ങളൊന്നും നേരിടാത്ത പക്ഷം ഏകദേശം മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

.    പദ്ധതിയുടെ ഭാഗമായി മനോഹരമായ മേൽക്കൂരയോടുകൂടിയ മൂന്ന് കുളിക്കടവുകൾ, ചുറ്റുമുള്ള ടൈൽ പാകിയ നടപ്പാത, ഇരിപ്പിടങ്ങൾ, വൈദ്യുത ലൈറ്റുകൾ, ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും.

.   നവീകരണം പൂർത്തിയാകുന്നതോടെ കൊല്ലംചിറ കൂടുതൽ ആകർഷകമായ വിനോദസഞ്ചാര-വിശ്രമ കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ.

.       ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ   കൊല്ലംചിറയുടെ സൗന്ദര്യവത്കരണം നാട്ടുകാർ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്

NDR news
20 Sep 2026 06:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents