തൂഫാൻ ഐക്യദാർഢ്യ കൂട്ടയോട്ടം ഇന്ന് കൂട്ടാലിടയിൽ
കോട്ടൂര്‍ നവജീവന്‍ എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും ബാലുശ്ശേരി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന തൂഫാന്‍ ഐക്യദാര്‍ഢ്യ കൂട്ടയോട്ടം ഇന്ന് തികൾ 3.30 ന് കൂട്ടാലിട പെട്രോള്‍ പമ്പിന് സമീപം വി.ടി. സൂരജ് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്യും
കൂട്ടാലിട: കോട്ടൂര്‍ നവജീവന്‍ എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റും ബാലുശ്ശേരി പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന തൂഫാന്‍ ഐക്യദാര്‍ഢ്യ കൂട്ടയോട്ടം ഇന്ന് 21ന് കൂട്ടാലിടയില്‍ നടക്കും. വൈകിട്ട് 3.30ന് കൂട്ടാലിട പെട്രോള്‍ പമ്പിന് സമീപത്തുനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം വി.ടി. സൂരജ് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്യും.
. കൂട്ടാലിട ടൗണില്‍ നടക്കുന്ന സമാപന പൊതുയോഗത്തില്‍ വി.ടി. സൂരജ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഇ. സുജാത, ബാലുശ്ശേരി സി.ഐ. പി. റഫീഖ് എന്നിവര്‍ പങ്കെടുക്കും.
. വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അവിടനല്ലൂര്‍ എന്‍.എന്‍. കക്കാട് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി., എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍, ജനപ്രതിനിധികള്‍, ട്രസ്റ്റ് അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ അണിചേരും.

