തുല്യതാ പഠിതാക്കളുടെ വേറിട്ട സംഗമം നടുവണ്ണൂരിൽ നടന്നു
തുല്യതാ പഠിതാക്കളുടെ പ്രതിഭാ സംഗമവും ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: തുല്യതാ പഠന പദ്ധതി പൂർവ്വ വിദ്യാർത്ഥികൾ നടുവണ്ണൂരിൽ ഒത്തുകൂടി .തങ്ങളുടെ ബാച്ചിൽ കൂടെ പഠിച്ച പഠിതാക്കൾക്ക് പ്രതിഭാദരം പരിപാടി ഒരുക്കിയാണ് ഇവർ ഒത്തുകൂടിയത് ഡോക്ടറേറ്റ് നേടിയ അദ്ധ്യാപകൻ ജി പി സനീഷ് നെയും,നടുവണ്ണൂർ സാക്ഷരത തുടർവിദ്യാ കേന്ദ്രം പ്രേരക് പരപ്പിൽ രാമചന്ദ്രനെയും കൂട്ടായ്മ ആദരിച്ചു.
. അന്ന് കൂടെ പഠിച്ച പഠിതാക്കൾ ഇന്ന് സാമൂഹ്യ വിദ്യാഭ്യാസ കലാ മേഖലയിലെ പ്രതിഭകളാണ്.ഇവരിൽ അധ്യാപകരും കവിയും സിനിമ മേഖലയിൽ പ്രതിഭ തെളിയിച്ച ആളുകളുംഉണ്ട്
. പ്രതിഭാ സംഗമം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ. പി മുഖ്യാതിഥിയായി പങ്കെടുത്തു.റിജീഷ് ഉണ്ണികൃഷ്ണൻ അധ്യക്ഷൻ ആയി. കവി മനോജ് പൊൻപാറ, നടനും എഴുത്തുകാരനും ആയ റിജീഷ് ഉണ്ണികൃഷ്ണൻ, മികച്ച അംഗൻവാടി വർക്കർ ആയ കെ സി കമല, നടൻ ബഷീർ കോട്ടപ്പുറം എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയ മറ്റുള്ളവർ.കോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം ബഷീർ എം പൂനത്ത് ഷൈജ മുരളിയെ പൊന്നാട അണിയിച്ചു അനുമോദിച്ചു.കെപി സുനീഷ്,ശ്രീലത ശ്രീരാമജയം,വിനീത വാകയാട്, സിനിരമേഷ്, ഷീജ. പി, പ്രകാശൻ കായണ്ണ, ശ്രീജിത്ത് പേരാമ്പ്ര, ,സലീന ടി കെ,അനിത് കുമാർ പി ,ഫൗസിയാ പാലോറ, ഷൈജു വെള്ളിയൂർ സിനിരജീഷൻ, ഷൈന കെ, ദിവ്യ വി പി പ്രസംഗിച്ചു

