headerlogo
local

ശക്തമായ കാറ്റിൽ ഫൈബർ വള്ളങ്ങൾ തകർന്നു

ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ കൊയിലാണ്ടി ഹാർബറിൽ രണ്ട് വള്ളങ്ങൾ പുലി മൂട്ടിൽ ഇടിച്ച് തകർന്നു

 ശക്തമായ കാറ്റിൽ ഫൈബർ വള്ളങ്ങൾ തകർന്നു
avatar image

NDR news

22 Sep 2026 02:43 PM

കൊയിലാണ്ടി:ശക്തമായ കാറ്റിൽ പെട്ട് ഫൈബർ വഞ്ചി ഹാർബറിലെ പുളിമൂട്ടിൽ ഇടിച്ചു തകർന്നു വൻ നാശനഷ്ടം. കാപ്പാട് കണ്ണൻ കടവ് പരിക്കണ്ടി പറമ്പിൽ പി.പി വൈശാഖ്, കാപ്പാട് ചെറിയ പുരയിൽ സി.പി. ഷാഫി എന്നിവരുടെ ഉടമസ്ഥതയിലുള്ള കെ. എൽ 07, എൻ എം 8407 എന്ന വഞ്ചിയാണ് അകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി മൽസ്യബന്ധനം കഴിഞ്ഞു വരുമ്പോൾ ശക്തമായ കാറ്റിൽ ലക്ഷ്യം തെറ്റിയ വഞ്ചി പുളിമൂട്ടിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫൈബറും എഞ്ചിനും തകർന്നു. ഹാർബറിലെ വെളിച്ച കുറവ് കാരണം പുളിമുട്ട് കാണാൻ കഴിയാത്തതാണ് അപകടത്തിനു കാരണമായതെന്ന് മൽസ്യ തൊഴിലാളികൾ പറഞ്ഞു. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

NDR news
22 Sep 2026 02:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents