നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കോഴിക്കോട് റൂറല്‍ ജില്ലാ വനിതാ പോലീസ് സെല്ലും ചേര്‍ന്ന് ശില്പശാല സംഘടിപ്പിച്ചു.
നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു
നൊച്ചാട്:നൊച്ചാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കോഴിക്കോട് റൂറല്‍ ജില്ലാ വനിതാ പോലീസ് സെല്ലും ചേര്‍ന്ന്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തില്‍ ശില്പശാല നടത്തി.നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.പേരാമ്പ്ര എ.എസ്.പി.ആര്‍തി യാദവ് ഐ പി എസ് മുഖ്യാതിഥിയായി.ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ രമ്യ അമ്പാളി അധ്യക്ഷയായി.
കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സന്‍ സലില കൊട്ടാരയ്ക്കല്‍ സ്വാഗതവും ഗീത നന്ദനം നന്ദിയും പറഞ്ഞു.
ഡോ.ബിജി സജീവ്,കബീര്‍ ആസാദ്,സുമയ്യ എന്നിവര്‍ ക്ലാസുകള്‍ നിയിച്ചു.

