headerlogo
local

യുവാവ് ട്രെയിൻ തട്ടി മരിച്ചു

പൂക്കാട് യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല

 യുവാവ് ട്രെയിൻ തട്ടി മരിച്ചു
avatar image

NDR news

22 Sep 2026 03:33 PM

കൊയിലാണ്ടി:പൂക്കാട് റെയിൽവേ ട്രാക്കിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൂക്കാട് വച്ച് ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കാസർഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസാണ് യുവാവിനെ തട്ടിയത്.

. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NDR news
22 Sep 2026 03:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents