ബസ്സിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥിനിയുടെ കാലിൽ അതേ ബസിന്റെ പിൻചക്രം കയറി പരിക്ക്
ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥിനി ബസ്സിൽ നിന്നിറങ്ങുമ്പോൾ വീണ് ബസ്സിന്റെ പിൻ ചക്രം കാലിൽ കയറി ഗുരുതര പരിക്ക്
കുന്നമംഗലം: ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ ബസ് പൂർണമായി നിർത്താതെ മുന്നോട്ടെടുത്തതിനെ തുടർന്ന് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരുക്കേറ്റു.
. ആദ്യം ചില യാത്രക്കാരെ ഇറക്കിയ ശേഷം ബസ് മുന്നോട്ടെടുത്തപ്പോഴാണ് വിദ്യാർത്ഥിനിയും ആ സ്റ്റോപ്പിൽ ഇറങ്ങേണ്ടതുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബസ് വേഗം കുറച്ചെങ്കിലും പൂർണമായി നിർത്തിയില്ല. ഇതിനിടെ മുന്നിലുണ്ടായിരുന്ന ക്ലീനർ വിദ്യാർത്ഥിനിയോട് പെട്ടെന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതായാണ് വിവരം.
. ബസ് പൂർണമായി നിർത്താതെ നീങ്ങുന്നതിനിടെ വിദ്യാർത്ഥിനി പെട്ടെന്ന് ചാടിയിറങ്ങുകയായിരുന്നു. വീഴ്ചയ്ക്കിടെ ബസ്സിന്റെ പിൻചക്രം കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റു.
. ആ സ്റ്റോപ്പിൽ ഇറങ്ങേണ്ട മുഴുവൻ യാത്രക്കാരും ഇറങ്ങിയെന്ന് ഉറപ്പാക്കാതെ വാഹനം മുന്നോട്ടെടുത്തതും, ബസ് പൂർണമായി നിർത്താതെ വിദ്യാർത്ഥിനിയോട് ഇറങ്ങാൻ ആവശ്യപ്പെട്ടതുമാണ് അപകടത്തിലേക്ക് നയിച്ച സാഹചര്യമെന്നാണ് വിവരം. ബസ് ജീവനക്കാർ തമ്മിലുള്ള മത്സര ഓട്ടത്തിനിടെയാണ് സംഭവമുണ്ടായതെന്ന ആരോപണവും ഉയരുന്നുണ്ട്.

