കക്കഞ്ചേരിയിൽ പെരുമ്പാമ്പിനെ പിടികൂടി
കക്കഞ്ചേരിയിൽ കുറുക്കനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു
ഉള്ള്യേരി: കക്കഞ്ചേരി, മനാട് നിന്നും പെരുമ്പാമ്പിനെ പിടികൂടി. ആണ്ടിലേരി താഴെ ബിൻഷാദിന്റെ വീടിന്റെ പുറകിൽ നിന്നാണ് ഏതാണ്ട് 25 കിലോയോളം തൂക്കം വരുന്ന പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.നായയെ വിഴുങ്ങിയിരിക്കുന്ന സമയത്താണ് പ്രദേശവാസികള്‍ പാമ്പിനെ കണ്ടത്.പാമ്പ് നായയെ പിടിച്ചു വയലിൽ കിടക്കുകയിരുന്നു.ആളുകള്‍ നോക്കിനില്‍ക്കേ പാമ്പ് നായയെ പുറത്തേക്ക് തന്നെ തള്ളി. അതിന് പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
. പെരുവണ്ണാമൂഴി ഫോറസ്റ്റില്‍ വിവരം അറിയിക്കുകയും ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോകുകയായിരുന്നു.

