തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും എൻഎസ്എസ് ദിനവും ആഘോഷിച്ചു
നടുവണ്ണൂർ ഗവ. ജി എച്ച് എസ് എസിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും ലഹരി വിരുദ്ധ വാക്കത്തോണും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ : നടുവണ്ണൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 എൻ എസ് എസ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നടുവണ്ണൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന എൻഎസ്എസ് ദിനാഘോഷവും എൻഎസ്എസ് വളണ്ടിയേഴ്സിനെ തുഫാൻ കമാൻഡോകളാക്കുന്ന ചടങ്ങും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.
. പിടിഎ പ്രസിഡണ്ട് സത്യൻ കുളിയാപൊയിൽ, എസ്എംസി ചെയർമാൻ വിനോദ് മാസ്റ്റർ, പ്രിൻസിപ്പൽ ശാമിനി ടീച്ചർ , എൻഎസ്എസ് സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗം സിറാജുദ്ദീൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജഷിത ടീച്ചർ എന്നിവർ സംസാരിച്ചു
. ഉദ്ഘാടന ചടങ്ങിനു ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും ദീപശിഖയോട് കൂടിയ ജനകീയ വാക്കത്തോണും നടന്നു. ജനപ്രതിനിധികൾ, പിടിഎ പ്രതിനിധികൾ, സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ അണിനിരന്ന വാക്കത്തോൺ നടുവണ്ണൂർ ഡേമാർട്ട് പരിസരത്ത് അവസാനിച്ചു. അതിനുശേഷം കുട്ടികളുടെ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബോടുകൂടി പരിപാടികൾ അവസാനിച്ചു.

