നടുവണ്ണൂർ പഞ്ചായത്തിൽ കെട്ടിട നികുതി സെപ്റ്റംബർ 30 നുള്ളിൽ അടക്കേണ്ടതാണ്
2026 -27 വർഷത്തെ കെട്ടിടനികുതി പിഴ കൂടാതെ അടക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ് . വിവിധ സ്ഥലങ്ങളിൽ നടത്തുന്ന ക്യാമ്പുകളിൽ നികുതിയടക്കാവുന്നതാണ്
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി പിഴ കുടാതെ അടക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 നകം അടയ്ക്കണമെന്ന് അധികൃതർ അറിയിച്ചു.
. വസ്തു നികുതി പിരിവിനായി ഗ്രാമപഞ്ചായത്ത് ക്യാമ്പുകൾ ഒരുക്കുന്നു.ഇന്ന് (25/09/2026 ) ന് 11 മണി മുതൽ 2 മണി വരെ ആണ് ക്യാമ്പ് പ്രവർത്തിക്കുക. കരുമ്പാകായിൽ ക്ഷീര സഹകരണ സംഘം,തുരുത്തിമുക്ക് ടി എം കെ ക്ലബ്ബ് ,എലങ്കമൽ റേഷൻ ഷോപ്പ് എന്നിവിടങ്ങളിലാണ് നികുതി പിരിവിനായി ക്യാമ്പുകൾ ഒരുക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും നികുതിയും ഈ ക്യാമ്പിൽ സ്വീകരിക്കുന്നതാണ്.
. ഓൺലൈൻ ആയി നികുതി അടക്കുന്നതിന് ksmart.Isgkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

