കോട്ടൂർ മുസ്ലിം ലീഗ് ഓഫീസ് കെട്ടിട നിർമ്മാണം: ഉദ്ഘാടനം ചെയ്തു
കോട്ടൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് കെട്ടിട നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ഉസ്താദ് നിർവഹിച്ചു.
നടുവണ്ണൂർ: പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തിയ കൂട്ടാലിടയിൽ നിർമ്മിക്കുന്ന കോട്ടൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ഓഫീസിന്റെ കെട്ടിട നിർമാണ പ്രവർത്തിയുടെ ഉദ്ഘാടനം അബ്ദുൽ ജലീൽ ബാഖവി പാറന്നൂർ ഉസ്താദ് നിർവഹിച്ചു.
എംപി ഹസ്സൻകോയ അധ്യക്ഷത വഹിച്ചു. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ സുജാത ടീച്ചർ,മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.അമ്മദ് കോയ മാസ്റ്റർ ,കെ.മജീദ്പാലോളി ,എം.കെ.അബ്ദുസ്സമദ്, ടി.കെ.ചന്ദ്രൻ,എം.പോക്കർ കുട്ടി മാസ്റ്റർ,കെ കെ.അബൂബക്കർ, സികെ.ഗഫൂർ,സി .എച്ച്. സുരേന്ദ്രൻ, റഫീക് മാസ്റ്റർ,ടി.ഹസ്സൻ കോയ,ചേലേരി മമ്മുക്കുട്ടി,ബഷീർ എം.സക്കീർ സികെ,ഷഫീഖ് കൂട്ടാലിട,വാവോളി മുഹമ്മദലി,ആബിദ കുനിമൽ,ചന്ദ്രൻ പൂക്കിണാരമ്പത്ത് ,ടി കെ.ഹമീദ് ഹാജി,ബഷീർ റാറോത്ത്, മുനീർ പി പി,യൂസുഫ് പൊയിൽ,സജ്ന ചിറയിൽ,ഷംന പാലൊളി, പിസി.സുരേഷ്, പ്രസംഗിച്ചു.

