headerlogo
local

പൂനൂരിൽ റോഡിൽ മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു

എളേറ്റിൽ വട്ടോളി -പൂനൂർ റോഡിലെ ചെറ്റക്കടവ് ഭാഗത്ത് കൂറ്റൻ മരക്കൊമ്പ് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു

 പൂനൂരിൽ റോഡിൽ മരക്കൊമ്പ് വീണ് ഗതാഗതം തടസ്സപ്പെട്ടു
avatar image

NDR news

25 Sep 2026 04:37 PM

പൂനൂർ: എളേറ്റിൽ വട്ടോളി - പൂനൂർ റോഡിലെ ചെറ്റക്കടവ് വളവിൽ കൂറ്റൻ മരക്കൊമ്പ് പൊട്ടിവീണ് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിബന്ധവും പൂർണ്ണമായി തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. സമീപത്തെ കെ.എസ്.ഇ.ബി പോസ്റ്റുകൾ തകരുകയും പ്രധാന ലൈനുകൾ പൊട്ടി റോഡിലേക്ക് പതിക്കുകയും ചെയ്തു. അപകടസമയത്ത് റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

.     പി.ഡബ്ല്യൂ.ഡി.യുടെ അധീനതയിലുള്ള ഈ മരത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാർ നേരത്തെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു.

.    റോഡിന് കുറുകെ വീണ മരവും ലൈനുകളും കാരണം ഇരു വശങ്ങളിലേക്കുമുള്ള വാഹനഗതാഗതം പൂർണ്ണമായും നിലച്ചു. തുടർന്ന് നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കിയത്.പ്രധാന ലൈനുകൾ ഉൾപ്പെടെ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കാൻ അല്പം സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.

NDR news
25 Sep 2026 04:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents