വെങ്ങളം പാലത്തിൽ ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് അപകടം
ഇന്ന് രാവിലെ 7 45 ന് നടന്ന അപകടത്തിൽ നിരവധി യാത്രക്കാർക്ക് സാരമായി പരിക്കേറ്റു
കോഴിക്കോട്: വെങ്ങളം പാലത്തിന് മുകളിൽ ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് രാവിലെ 7.45-ഓടെയായിരുന്നു സംഭവം. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു.
. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട്ടുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറിയുമാണ് പാലത്തിന് മുകളിൽ വെച്ച് നേർക്കുനേർ കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
. രാവിലെ തിരക്കേറിയ സമയത്തുണ്ടായ അപകടത്തെ തുടർന്ന് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ കനത്ത ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്. തുടർന്ന് പോലീസെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

