സീനിയർ സിറ്റിസൺ ഫോറം നടുവണ്ണൂർ യൂണിറ്റ് കമ്മറ്റി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്യും.
നടുവണ്ണൂർ:കേരള സീനിയർ സിറ്റിസൺ ഫോറം നടുവണ്ണൂർ യൂണിറ്റ് കമ്മറ്റി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവുണ്ണി മാസ്റ്റർ ഗ്രന്ഥാലയം വെള്ളോട്ടങ്ങാടി സെപ്റ്റംബർ 28 തിങ്കളാഴ്ച കാലത്ത് 9 മണി മുതൽ ഒരു മണി വരെ നടത്തുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്യും. ഈ അച്യുതൻ മാസ്റ്റർ അധ്യക്ഷത വഹിക്കും
ഡോ:ബിനോയ് (ആയുർവേദ ഹോസ്പിറ്റൽ നടുവണ്ണൂർ ) ഹമീദ് വി.പി, അമ്മദ് കുട്ടി മാസ്റ്റർ ,മലോൽ പി.നാരായണൻ നായർ എന്നിവർ സംസാരിക്കും അബ്ദുൽ മജീദ് സ്വാഗതവും രാജഗോപാലൻ മനത്താനത്ത് നന്ദിയും പറയുന്ന ഈ ചടങ്ങിൽ വച്ച് ബോധവൽക്കരണ ക്ലാസ് ഉണ്ടായിരിക്കും.

