ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു.
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ പേരാമ്പ്ര ഏരിയ കമ്മിറ്റി ഫാർമസിസ്റ്റ് ദിനാചരണവും NHPR -ABDM റജിസ്ട്രേഷനും നടത്തി
പേരാമ്പ്ര: സെപ്റ്റംബർ 25 ലോക ഫാർമസിസ്റ്റ് ദിനത്തോടനുബന്ധിച്ച് പേരാമ്പ്ര അൽക്ക ഓഡിറ്റോറിയത്തിൽ വച്ച് ഫാർമസിസ്റ്റ് ദിനാചരണം നടത്തി. ഫാർമസി കൗൺസിൽ അംഗം ടി സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡന്റ് ഉഷാ സി.സി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി റെനീഷ് ,ജില്ലാ ട്രഷറർ സലീഷ് കുമാർ എസ് ഡി, ജില്ലാ കമ്മിറ്റി അംഗങ്ങളായ രജിഷ, സുലിഷ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി രാജീവൻ പി കെ സ്വാഗതവും ഏരിയാ ട്രഷറർ പ്രേംനാഥ് നന്ദിയും പറഞ്ഞു
. പരിപാടിയിൽ വെച്ച് ഇരുപതോളം പേർക്ക് NHPR - ABDM രജിസ്ട്രേഷൻ ചെയ്തു കൊടുത്തു

