കിഡ്നി രോഗനിർണയ ക്യാമ്പും ബോധവൽക്കരണവും നടത്തി
കോഴിക്കോട് സി എച്ച് സെന്ററും താഴം റെസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഡോക്ടർ യു ഫൈസൽ ഉദ്ഘാടനം ചെയ്തു
അത്തോളി: കോഴിക്കോട് സി.എച്ച് സെന്ററിന്റെയും അത്തോളി കോളിയോട്ട് താഴം റസിഡന്റ്‌സ് അസോസിയേഷന്റയും സംയുക്ത ആഭിമുഖ്യത്തില്‍ കിഡ്‌നി രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവല്‍കരണവും മര്‍ഹബ ഫാര്‍മസിയുടെ കീഴില്‍ ഷുഗര്‍ രോഗനിര്‍ണയവും നടത്തി. കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ.യു.ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.നിസാര്‍ ചില്ല അധ്യക്ഷനായി.സി.എച്ച് സെന്റര്‍ മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ യു.എ ഗഫൂര്‍ ക്യാമ്പ് വിശദീകരിച്ചു. ഡായാലിസിസ് ടെക്‌നീഷ്യ എം.എസ്.വി റിഷ ഫാത്തിമ ബോധവല്‍കരണ ക്ലാസെടുത്തു. സുഗുണന്‍ ഗീതം,ഡോ.പി.നൗഫിറ സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി വി.ഷോളി സ്വാഗതവും എം.കെ ആരിഫ് നന്ദിയും പറഞ്ഞു.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ബഷീര്‍ മര്‍ഹബ, വി.കെ ലീനീഷ്യ,കെ.ടി രാജീവ്,ബി.ബബിത,എന്‍.ടി സന്തോഷ്,ലാബ് ടെക്‌നീഷ്യ കെ.ഷിനു,എന്‍.എം അബയ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

