headerlogo
local

ബാലുശ്ശേരി കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണം.

ടീം ബാലുശ്ശേരി സംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ പുതിയ താലൂക്കിനായി പൊതുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണം തുടങ്ങി

 ബാലുശ്ശേരി കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണം.
avatar image

NDR news

28 Sep 2026 07:55 AM

ബാലുശ്ശേരി: ബാലുശ്ശേരി കേന്ദ്രീകരിച്ച് താലൂക്ക് രൂപൂകരിക്കണമെന്നാവശ്യമുന്നിയിച്ച് സംസ്ഥാനസര്‍ക്കാറിന് സമര്‍പ്പിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്നും ഒപ്പുശേഖരണത്തിന് തുടക്കമായി. ടീം ബാലുശ്ശേരി സാംസ്‌ക്കാരിക സമിതിയുടെ നേതൃത്വത്തിലാണ് ബാലുശ്ശേരിയില്‍ ഒപ്പുശേഖരണത്തിന് തുടക്കമായിരിക്കുന്നത്. പരിപാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗള്‍ദാസ് ത്രിവേണി , വാര്‍ഡ് അംഗം റീജ കണ്ടോത്ത് കുഴിയില്‍, മനോജ് കുന്നോത്ത്,സാജിദ് ബാലുശ്ശേരി, ദിലേഷ് ബാലുശേരി, സി.രാജന്‍ മാസ്റ്റര്‍, എ.എം. സുനില്‍കുമാര്‍, ബാബു എമ്പസി, വി.ബി.വിജീഷ് സംസാരിച്ചു. താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് സംഘടന നേരത്തെ എംഎല്‍എ വി.ടി. സൂരജ് , റവന്യൂ മന്ത്രി എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടായിരുന്നു.

NDR news
28 Sep 2026 07:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents