റെക്കോർഡ് നേട്ടം കൈവരിച്ച ഹസ്ബിനും അഞ്ച് പേരുടെ ജീവൻ രക്ഷിച്ച ആയിഷ സനയ്ക്കും ആദരം
റെക്കോർഡ് നേട്ടം കൈവരിച്ച ഹസ്ബിനെയും അഞ്ച് പേരുടെ ജീവൻ രക്ഷിച്ച ആയിഷ സനയെയും പൂക്കാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു
പൂക്കാട് : അസാധാരണ പ്രതിഭയും ധൈര്യവും കൊണ്ട് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഹസ്ബിനെയും ആയിഷ സനയെയും പൂക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
. രണ്ട് മിനിറ്റ് അഞ്ച് സെക്കൻഡിനുള്ളിൽ 115 ഇനങ്ങൾ തിരിച്ചറിഞ്ഞ് സർട്ടിഫിക്കറ്റ് ഓഫ് റെക്കോർഡ് ഹോൾഡർ അംഗീകാരം നേടിയ ഹസ്ബിനെയും, ഒരു കുടുംബത്തിലെ അഞ്ച് പേരെ അപകടത്തിൽ നിന്ന് രക്ഷിച്ച് മാതൃകയായ ആയിഷ സനയെയുമാണ് അനുമോദിച്ചത്.
. ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ. അലി അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയും പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.
. ഗ്രാമപഞ്ചായത്ത് അംഗം ഹഫ്സ മനാഫ്, സമദ് പൂക്കാട്, റഹീന അഷ്റഫ്, റാഫി എം.ടി., ഹാരിസ് വി.കെ., ആലിക്കോയ പൂക്കാട്, മുനീർ പി.കെ., സാദിഖ് അവീർ, ബഷീർ പനായി, മഹമൂദ് സി.വി., അഷ്റഫ് തെങ്ങിൽ, ഫസൽ പനായി തുടങ്ങിയവർ സംസാരിച്ചു.വി.കെ. റാഫി സ്വാഗതവും വി.കെ. സൈനുദ്ദീൻ നന്ദിയും പറഞ്ഞു

