headerlogo
local

സീനിയർ സിറ്റിസൺ ഫോറം ആയുർവേദ ക്യാമ്പ് നടത്തി

കേരള സീനിയർ സിറ്റിസൺ ഫോറം നടുവണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടുവണ്ണൂരിൽ നടത്തിയ സൗജന്യ ആയുർവേദ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

 സീനിയർ സിറ്റിസൺ ഫോറം ആയുർവേദ ക്യാമ്പ് നടത്തി
avatar image

NDR news

28 Sep 2026 04:35 PM

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കേരള സീനിയർ സിറ്റിസൺ ഫോറം നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയും അച്യുതൻ സ്മാരക കലാസമിതിയും, ഗവ. ആയുർവേദ ആശുപത്രിയും സംയുക്തമായി സൗജന്യ ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചു. നടുവണ്ണൂർ എ എസ്.കെ.എസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.

     കെ എസ് സി എഫ് രക്ഷാധികാരിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ അച്ചുതൻ മാസ്റ്റർ ലാൽസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡോ. ബിനോയ് (ഗവ ആയുർവേദ ആശുപത്രി നടുവണ്ണൂർ ) ഹമീദ് വിപി (പ്രസിഡണ്ട് എഎസ് കെ എസ് നടുവണ്ണൂർ ),അമ്മദ് കുട്ടി മാസ്റ്റർ (കെ എസ് സി എഫ് മുൻ ജില്ലാ കമ്മിറ്റി അംഗം),മലോൽ നാരായണൻ മാസ്റ്റർ (കെ എസ് സി എഫ് നടുവണ്ണൂർ യൂണിറ്റ് പ്രസിഡണ്ട് ),എം എൻ ദാമോദരൻ, രാമചന്ദ്രൻ നായർ എടക്കോട്ട്, ശ്രീധരൻ കാഞ്ഞിക്കാവ് എന്നിവർ സംസാരിച്ചു . അബ്ദുൽ മജീദ് മാക്കാരി (കെ എസ് സി എഫ് നടുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറി)സ്വാഗതവും രാജഗോപാൽ മനത്താനത്ത് (കെ എസ് സി എഫ് യൂണിറ്റ് സെക്രട്ടറി)നന്ദിയും പറഞ്ഞു .

.       ഉദ്ഘാടനത്തിന് ശേഷം ഡോ. അശ്വതി ആർ ഡോ. ഹസ്ന ടി എന്നിവർ ക്ലാസെടുത്തു .ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു

NDR news
28 Sep 2026 04:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents