headerlogo
local

സി എച്ച് മുഹമ്മദ് കോയ അനുസ്മരണം നടത്തി

നടേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ അനുസ്മരണ സംഗമം സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു

 സി എച്ച്  മുഹമ്മദ് കോയ അനുസ്മരണം നടത്തി
avatar image

NDR news

29 Sep 2026 05:13 PM

നടേരി:കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ 43ാമത് ചരമ വാർഷിക ദിനത്തിൽ നടേരി ശാഖ മുസ്ലിം ലീഗ് കമ്മറ്റി അനുസ്‌മരണ സംഗമം സംഘടിപ്പിച്ചു. എം.കെ അബ്‌ദുൾ അലി അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങ് സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു.

.         പരിപാടിയിൽ നിസാം കാരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. എൻ.കെ.അബ്ദുൾ അസീസ്,എം.അബൂബക്കർ,ഫാസിൽ.പി.പി,ഫൈസൽ.പിനഗരസഭ കൗൺസിലർ ഹൈറുന്നിസ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സമദ് നടേരി സ്വാഗതവും സുഹൈൽ ടി.വി നന്ദിയും പറഞ്ഞു.

NDR news
29 Sep 2026 05:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents