നേത്രരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
ഫ്രണ്ട്സ് കലാസമിതിയും സൈമൺസ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി മഠത്തിൽ കുനിയിൽ നേത്രരോഗ നിർണയ ക്യാമ്പ് നടത്തി
നടുവണ്ണൂർ: കാവുന്തറ ഫ്രന്റ്സ് കലാസമിതി മഠത്തിൽ കുനിയും സൈമൺസ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി മഠത്തിൽ കുനിയിൽ നേത്രരോഗം നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ പി നിർവഹിച്ചു.
. അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പർ കമല കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിദാസൻ കച്ചേരി,സവിൻ ലാൽ നടുവണ്ണൂർ ,കെ.കെ വേണുഗോപാൽ,സലാം തറമൽ , പ്രദീപൻ എൻ.കെ,രാജീവൻ, വൽസൻ , ദിലു,ജതിൻ ദാസ് . എന്നിവർ സംസാരിച്ചു. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്ത് രോഗ നിർണ്ണയം നടത്തി.

